ന്യൂഡല്‍ഹി | പഞ്ചാബ് മുഖ്യമന്ത്രിയായി ചരണ്‍ജിത് സിംഗ് ചന്നി ഇന്ന് അധികാരമേല്‍ക്കും. രാവിലെ 11 മണിക്കാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍. ചാംകൗര്‍ സാഹിബ് നിയമസഭ മണ്ഡലത്തില്‍ നിന്നുള്ള എം എല്‍ എ ചരണ്‍ജിത് സിംഗ് ചന്നി പഞ്ചാബിന്റെ ചരിത്രത്തിലെ ആദ്യത്തെ ദളിത്-സിഖ്മുഖ്യമന്ത്രിയാകും
മൂന്ന് തവണ എം എല്‍ എ ആയിട്ടുള്ള അദ്ദേഹം പഞ്ചാബ് നിയമസഭയുടെ പ്രതിപക്ഷ നേതാവായും ടൂറിസം, സാങ്കേതിക വിദ്യാഭ്യാസം- വ്യാവസായിക പരിശീലനം വകുപ്പ് മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.പഞ്ചാബിന്റെ മൂന്നില്‍ ഒന്ന് വരുന്ന ദളിത് വിഭാഗത്തെ പ്രീണിപ്പിക്കാനുള്ള മറ്റു രാഷ്ട്രീയ പാര്‍ട്ടികളുടെ ശ്രമത്തിനുള്ള കോണ്‍ഗ്രസിന്റെ മറുമരുന്ന് കൂടിയാണ് ചന്നിയുടെ മുഖ്യമന്ത്രി സ്ഥാനം.
ആദ്യം തീരുമാനിച്ച സുഖ്ജിന്തര്‍ സിംഗ് രണ്ധാതവയെ സിദ്ദു പക്ഷം പിന്തുണച്ചില്ല. ഇതോടെ ചന്നിയിലേക്ക് മുഖ്യമന്ത്രി സ്ഥാനം എത്തുകയായിരുന്നു.അതേസമയം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചരണ്‍ജിത് സിംഗ് ചന്നിയെ അലട്ടുക അദ്ദേഹത്തിനെതിരെ ഉയര്‍ന്നിട്ടുള്ള മി ടു ആരോപണമാണ്. 2018 ല്‍ ചരണ്‍ജിത് സിംഗ് ചന്നി സംസ്ഥാനത്തെ ഒരു വനിത ഐ എ എസ് ഓഫിസര്‍ക്ക് അനുചിതമായ ഒരു മെസേജ് അയച്ചു എന്നാണ് ആരോപണം നേരിട്ടിരുന്നു. പക്ഷേ ഈ ഐ.എ.എസ് ഓഫിസര്‍ പരാതി നല്‍കാന്‍ തയ്യാറായില്ല.
source https://www.sirajlive.com/charanjit-singh-channi-will-take-over-as-punjab-chief-minister-today.html
Post a Comment