സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കാന്‍ ശിപാര്‍ശ

തിരുവനന്തപുരം | സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കാന്‍ ശിപാര്‍ശ. 11-ാം ശമ്പള പരിഷ്‌കരണ കമ്മിഷനാണ് ഇത് സംബന്ധിച്ച ശിപാര്‍ശ നല്‍കിയത്. പെന്‍ഷന്‍ പ്രായം 56ല്‍ നിന്ന് 57 ആക്കണമെന്നാണ് ആവശ്യം. അന്തിമ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് ഇന്നലെ കൈമാറി.

ജോലി ദിവസങ്ങള്‍ ആഴ്ചയില്‍ അഞ്ചാക്കണമെന്നും അവധി ദിവസങ്ങള്‍ പന്ത്രണ്ടായി കുറയ്ക്കണമെന്നും കമ്മിഷന്‍ ശിപാര്‍ശ ചെയ്യുന്നു. എസ് സി, എസ് ടി, ഒ ബി സി സംവരണത്തില്‍ 20 ശതമാനം സാമ്പത്തിക സംവരണം വേണം. സര്‍വീസിലിരിക്കെ മരിക്കുന്നവരുടെ കുടുംബത്തിന് പൂര്‍ണ പെന്‍ഷന്‍ നല്‍കണമെന്നും ശിപാര്‍ശയുണ്ട്. പിഎസ്സി റിക്രൂട്ട്‌മെന്റ് കാര്യക്ഷമമാക്കുക, റിക്രൂട്ട്‌മെന്റ് നടപടികള്‍ വേഗത്തിലാക്കുക, സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റ ചട്ടം പരിഷ്‌കരിക്കുക തുടങ്ങിയ ആവശ്യങ്ങളും റിപ്പോര്‍ട്ടിലുണ്ട്.

 



source https://www.sirajlive.com/recommendation-to-increase-the-pension-age-of-government-employees.html

Post a Comment

Previous Post Next Post