സര്‍ക്കാറിന് നല്ല ബുദ്ധിയുണ്ട്, മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും കാര്യങ്ങള്‍ മനസിലാകുന്നുണ്ട്; നാര്‍കോട്ടിക് ജിഹാദ് വിവാദത്തില്‍ സര്‍ക്കാറിനെ പിന്തുണച്ച് സുരേഷ് ഗോപി

തിരുവനന്തപുരം | പാലാ ബിഷപ്പിന്റെ നാര്‍കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ സര്‍ക്കാരിനെ പിന്തുണച്ച് സുരേഷ് ഗോപി എംപി. വിഷയത്തില്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്നും ചെയ്യാന്‍ പറ്റുന്നതെല്ലാം ചെയ്യുന്നുണ്ടെന്നും എല്ലാ വിഷയത്തിലും മുഖ്യമന്ത്രി നേരിട്ട് മറുപടി പറയേണ്ട ആവശ്യമില്ലെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.സര്‍ക്കാരിന് നല്ല ബുദ്ധിയുണ്ട്. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും കാര്യങ്ങള്‍ നന്നായി മനസ്സിലാവുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ ഇടപെടല്‍ രാജ്യതാല്‍പര്യത്തിന് വിരുദ്ധമാണെങ്കില്‍ അപ്പോള്‍ പ്രതികരിക്കും. എല്ലായ്പ്പോഴും സര്‍ക്കാരിനെ കുറ്റം പറയേണ്ടതില്ലെന്നും അദ്ദേഹം സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.പാലാ ബിഷപ്പുമായി ബന്ധപ്പെട്ട വിവാദം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടുന്നില്ലെന്ന് പ്രതിപക്ഷ ആരോപണം നിലനില്‍ക്കെയാണ് സര്‍ക്കാറിനെ പിന്തുണച്ച് സുരേഷ് ഗോപി പ്രതികരിച്ചിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ നടത്തുന്ന പ്രസ്താവനകള്‍ക്ക് സര്‍ക്കാര്‍ മറുപടി പറയേണ്ട കാര്യമില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.



source https://www.sirajlive.com/the-government-has-a-good-intellect-and-the-chief-minister-and-ministers-understand-things-suresh-gopi-backs-govt-over-narcotics-jihad-controversy.html

Post a Comment

أحدث أقدم