കോഴിക്കോട് | ഇന്ന് അന്താരാഷ്ട്ര നാളികേര ദിനം. 1969 സെപ്തംബര്‍ രണ്ടിന് ഐക്യരാഷ്ട്ര സാമൂഹികസാമ്പത്തിക കമ്മീഷന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര നാളികേര സമൂഹം രൂപീകരിച്ചതിന്റെ ഓര്‍മ പുതുക്കാനാണ് നാളികേര ദിനം ആചരിക്കുന്നത്. ഇതിന്റെ സ്ഥാപക അംഗംകൂടിയാണ് ഇന്ത്യ.
ലോകത്തെ നാളികേര മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ടാണ് ദിനാചരണം സംഘടിപ്പിക്കുന്നത്. നാളികേര കൃഷിയില്‍ ലോകത്ത് മുന്നിട്ട് നില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ. ഈവര്‍ഷത്തെ ദിനാചരണ പരിപാടികള്‍ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി നാളികേര വികസന ബോര്‍ഡിന്റെ നേതൃത്വത്തിലാണ് സംഘടിപ്പിക്കുന്നത്.
ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ദേശീയതല വെബിനാറില്‍ കേന്ദ്രമന്ത്രി നരേന്ദ്രസിംഗ് തോമര്‍ മുഖ്യപ്രഭാഷണം നടത്തും.
source https://www.sirajlive.com/today-is-international-coconut-day.html
إرسال تعليق