തിരുവനന്തപുരം | നിയമസഭാ കൈയാങ്കളി കേസില്‍ കക്ഷിചേര്‍ക്കണമെന്ന് ആവശ്യപ്പെട്ടുള്ള മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഹരജി കോടതി തള്ളി. തിരുവനന്തപുരം സി ജെ എം കോടതിയാണ് ഹരജി തള്ളിയത്. പ്രതികളുടെ വിടുതല്‍ ഹരജിക്കെതിരായ തടസ്സ ഹരജിയായിരുന്നു ചെന്നിത്തലയുടെത്.
അതേസമയം, വിധിക്കെതിരെ ചെന്നിത്തല രംഗത്തെത്തി. സുപ്രീം കോടതി പോലും കക്ഷി ചേരാന്‍ അനുവദിച്ചിട്ടുണ്ടെന്നും ഇത് കറുത്ത അധ്യായമാണെന്നും ചെന്നിത്തല പ്രതികരിച്ചു.
അതിനിടെ, ചെന്നിത്തലയെ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പരിഹസിച്ചു. പാര്‍ട്ടിയില്‍ സ്ഥാനം കിട്ടാനുള്ള ചെന്നിത്തലയുടെ ഗിമ്മിക്ക് ആയിരുന്നു ഇതെന്ന് ശിവന്‍കുട്ടി പറഞ്ഞു. നിയമസഭാ കൈയാങ്കളി കേസിലെ പ്രതിയാണ് ശിവന്‍കുട്ടി.
source https://www.sirajlive.com/ramesh-chennithala-39-s-plea-rejected-in-assembly-bribery-case.html
Post a Comment