ബ്രസീല്‍-അര്‍ജന്റീന ലോകകപ്പ് യോഗ്യതാ മത്സരം ഉപേക്ഷിച്ചു

സാവോ പോളോ | കളിക്കാര്‍ കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ചതിനെ തുടര്‍ന്ന് ബ്രസീല്‍-അര്‍ജന്റീന ലോകകപ്പ് യോഗ്യതാ മത്സരം ഉപേക്ഷിച്ചു. അര്‍ജന്റീനയുടെ നാല് താരങ്ങളാണ് കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതായി പരാതി ലഭിച്ചത്. മാര്‍ട്ടിനെസ്, ലോ സെല്‍സോ, റൊമേറോ, എമി ബ്യൂണ്ടിയ എന്നിവര്‍ക്കെതിരേയാണ് പരാതി ഉയര്‍ന്നത്. മത്സരം പുരോഗമിക്കുന്നതിനിടെ ബ്രസീല്‍ ആരോഗ്യമന്ത്രാലയം അധികൃതര്‍ ഗ്രൗണ്ടിലിറങ്ങി യു കെയില്‍ നിന്നെത്തിയ താരങ്ങള്‍ ഗ്രൗണ്ട് വിടണമെന്ന് ആവശ്യപ്പെട്ടു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന താരങ്ങള്‍ അര്‍ജന്റീനക്ക് വേണ്ടി കളത്തിലിറങ്ങിയെന്നും ഇവര്‍ ക്വാറന്റൈന്‍ നിയമം പാലിച്ചില്ലെന്നുമാണ് ബ്രസീല്‍ ആരോഗ്യ മന്ത്രാലയം പറയുന്നത്.

 

 

 



source https://www.sirajlive.com/brazil-argentina-world-cup-qualifier-abandoned.html

Post a Comment

Previous Post Next Post