പീരുമേട്, മണ്ണാര്‍ക്കാട് മണ്ഡലങ്ങളില്‍ ജാഗ്രതക്കുറവുണ്ടായെന്ന് സി പി ഐ വിലയിരുത്തല്‍

തിരുവനന്തപുരം | കഴിഞ്ഞ നിയമസഭാ തിരഞെടുപ്പില്‍ പീരുമേട്, മണ്ണാര്‍ക്കാട് മണ്ഡലങ്ങളില്‍ പാര്‍ട്ടിക്ക് ജാഗ്രതക്കുറവുണ്ടായെന്ന് സി പി ഐ അവലോകന റിപ്പോര്‍ട്ട്. മണ്ണാര്‍ക്കാട് വിജയിക്കാനുള്ള സാഹചര്യമുണ്ടായി. എന്നാല്‍ സംഘടനാതല വീഴ്ചകളുണ്ടായി. പീരുമേടും പ്രചാരണ രംഗത്തിലടക്കം വലിയ വീഴ്ചയഉണ്ടായിയി. നാട്ടികയില്‍ സ്ഥാനാര്‍ഥിത്വം നിഷേധിക്കപ്പെട്ട മുന്‍ എം എല്‍ എ ഗീത ഗോപി പ്രചാരണ രംഗത്ത് സജീവമായിരുന്നില്ലെന്നും പാര്‍ട്ടിയുടെതിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട് പറയുന്നു.

ഡി രാജയടക്കം ദേശീയ നേതാക്കള്‍ പങ്കെടുത്ത പ്രചാരണ പരിപാടികളില്‍ വീഴ്ചകളുണ്ടായി. പ്രചാരണ രംഗത്തെ ചില പരാമര്‍ശങ്ങള്‍ തെറ്റിദ്ധരിക്കപ്പെട്ടു. കരുനാഗപള്ളിയിലുണ്ടായ തോല്‍വിയില്‍ സി പി എമ്മിനെയും പാര്‍ട്ടി റിപ്പോര്‍ട്ട് പരോക്ഷമായി കുറ്റപ്പെടുത്തുന്നു. ഉറച്ച വോട്ടുകള്‍ പോലും പല ബൂത്തുകളിലും എത്തിയില്ലെന്നും കേരള കോണ്‍ഗ്രസ് എം തോറ്റ മണ്ഡലങ്ങളിലും സി പി എം വീഴ്ച പ്രകടമാണെന്നും അവലോകന യോഗത്തില്‍ പരാമര്‍ശമുണ്ടായിരുന്നു .

സി പി എം മത്സരിച്ച മണ്ഡലങ്ങളില്‍ ഘടകക്ഷികളെ സഹകരിപ്പിച്ചില്ലെന്നും വിമര്‍ശനമുണ്ട്. ഉദുമയില്‍ ആദ്യ റൗണ്ട് സി പ ിഎം മാത്രം പ്രചാരണം നടത്തിയെന്നും ഘടകകക്ഷികളെ ഉള്‍പ്പെടുത്തിയില്ലെന്നുമാണ് റിപ്പോര്‍ട്ടിലെ പരാമര്‍ശം.

 



source https://www.sirajlive.com/cpi-assesses-lack-of-vigilance-in-peermede-and-mannarkkad-constituencies.html

Post a Comment

أحدث أقدم