ഏറ്റ്മാനൂര്‍ ക്ഷേത്രത്തില്‍ തിരുവാഭരണം കാണാതായ സംഭവം; ആറ് ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

ഏറ്റ്മാനൂര്‍ |  ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍ തിരുവാഭരണം കാണാതായ സംഭവത്തില്‍ തിരുവാഭരണ കമ്മിഷന്‍ ഉള്‍പ്പടെയുള്ള ആറ് ഉദ്യോഗസ്ഥര്‍ക്ക് ദേവസ്വം ബോര്‍ഡ് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കി. മാല നഷ്ടപ്പെട്ടത് ദേവസ്വം ബോര്‍ഡിനെ അറിയിക്കാത്തതിനാണ് നടപടി.

കമ്മിഷണര്‍ എസ് അജിത് കുമാര്‍, വൈക്കം ദേവസ്വം ഡെപ്യൂട്ടി കമ്മിഷണര്‍, ഏറ്റുമാനൂര്‍ ദേവസ്വം അസിസ്റ്റന്റ് കമ്മിഷണര്‍, ഏറ്റുമാനൂര്‍ ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍, മുന്‍ അസിസ്റ്റന്റ് കമ്മിഷണര്‍, മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ എന്നിവര്‍ക്കാണ് നോട്ടിസ് അയച്ചത്.

മാല നഷ്ടപ്പെട്ട വിവരം ഉദ്യോഗസ്ഥര്‍ ഉന്നത അധികാരികളില്‍ നിന്ന് മറച്ചു വെച്ചതായി ദേവസ്വം വിജിലന്‍സ് എസ്പി പി പി. ബിജോയി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന് പിറകെയാണ് നടപടി



source https://www.sirajlive.com/thiruvabharanam-missing-at-etmanoor-temple-show-cause-notice-to-six-officers.html

Post a Comment

أحدث أقدم