കോഴിക്കോട് | കോഴിക്കോട് നിപരോഗം ബാധിച്ച് കുട്ടി മരിച്ച സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിരിക്കുകയാണെന്ന് കോഴിക്കോടിന്റെ ചുമതലയുള്ള മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിപ ഐസോലേറ്റഡ് വാര്‍ഡ് സജ്ജമാക്കിയെന്നും മന്ത്രി പറഞ്ഞു. കുട്ടിയുടെ സമ്പര്‍ക്കപ്പട്ടികയിലുള്ളവരെ പരിശോധിച്ചുവരികയാണ്. ആശങ്കക്ക് അടിസ്ഥാനമില്ല. കുട്ടിയുമായി നേരിട്ട് സമ്പര്‍ക്കത്തിലുള്ള നാല് പേര്‍ക്ക് രോഗലക്ഷണമില്ലെന്നും മന്ത്രി പറഞ്ഞു.
മുന്‍പത്തെ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി രീതിയില്‍ തന്നെ മുന്നോട്ടുകൊണ്ടുപോവുകയാണ്.ഇന്നലെ രാത്രി പത്ത് മണിക്ക് തന്നെ ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. ജനപിന്തുണയോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു
source https://www.sirajlive.com/npa-minister-ak-sasindran-has-said-that-the-defense-activities-have-been-strengthened.html
إرسال تعليق