അവസാന ഓവറില്‍ കടന്നുകൂടി രാജസ്ഥാന്‍

ദുബൈ | പഞ്ചാബ് കിംഗ്‌സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് അതി നാടകീയ ജയം. രണ്ട് റണ്‍സിനാണ് രാജസ്ഥനാന്‍ വിജയിച്ചത്. തുടക്കം മുതല്‍ മുന്നേറിയ ശേഷം അവസാന ഓവറുകളില്‍ നിരശാപ്പെടുത്തുന്ന പ്രകടനമായിരുന്നു ബാറ്റിംഗില്‍ രാജസ്ഥാന്‍ കാഴ്ച വെച്ചത്. ഫീല്‍ഡിങ്ങില്‍ ആവര്‍ത്തിച്ച് അബദ്ധങ്ങള്‍ പിണഞ്ഞ രാജസ്ഥാന്‍ ഒരു വേള തോറ്റു എന്ന് ഉറപ്പിച്ചിടത്ത് നിന്നാണ് കളി ജയിക്കുന്നത്. അവസാന ഓവറില്‍ നാല് റണ്‍സ് വേണ്ടിടത്ത് ഒരു റണ്‍സ് വിട്ടു നല്‍കി രണ്ട് വിക്കറ്റെടുത്ത കാര്‍ത്തിക് ത്യാഗിയാണ് കളിയുടെ തലവര മാറ്റി മറിച്ചത്.

പഞ്ചാബിന് വേണ്ടി ബാറ്റിംഗില്‍ മായങ്ക് അഗര്‍വാളും ക്യാപ്റ്റന്‍ കെ എല്‍ രാഹുലും എയ്ഡന്‍ മാര്‍ക്കമും തിളങ്ങിയപ്പോള്‍ തുടക്കത്തില്‍ കളിപിടിച്ച രാജസ്ഥാനെ അവസാന ഓവറുകളില്‍ ഏറിഞ്ഞിട്ട ബോളര്‍മാരാണ് പഞ്ചാബിന് വിജയ പ്രതീക്ഷ നല്‍കിയത്.

പിറന്നാള്‍ ദിനത്തില്‍ ക്രിസ് ഗെയിലിനെ ഡഗ് ഔട്ടില്‍ ഇരുത്താനുള്ള കെ എല്‍ രാഹുലിന്റെ തീരുമാനത്തിനെതിരെ ആരാധകര്‍ രംഗത്തെത്തിയിരുന്നു.



source https://www.sirajlive.com/rajasthan-won-the-toss-and-elected-to-field.html

Post a Comment

Previous Post Next Post