താമരശ്ശേരി രൂപതയുടെ വിവാദ കൈ പുസ്തകം പിന്‍വലിച്ചു

താമരശ്ശേരി | മുസ്ലിംകള്‍ക്കെതിരെ ലൗ ജിഹാദ് ഉള്‍പ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങളുമായി താമരശ്ശേരി രൂപത പ്രസിദ്ധീകരിച്ച കൈ പുസ്തകം പിന്‍വലിച്ചു. വൈദികര്‍ക്കിടയിലും ക്രൈസ്തവ വിശ്വാസികള്‍ക്കിടയിലും ഉള്‍പ്പെടെ വ്യാപക പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് പുസ്തകം പിന്‍വലിക്കാന്‍ രൂപത നിര്‍ബന്ധിതരായത്. ഒന്‍പത് ഘട്ടങ്ങളിലായാണ് മുസ്ലിംകള്‍ ലൗ ജിഹാദിലൂടെ ക്രൈസ്തവ പെണ്‍കുട്ടികളെ മതം മാറ്റുന്നതെന്നാണ് പുസ്തകത്തിലെ പരാമര്‍ശം.

മുസ്ലിംകള്‍ അല്ലാത്തവരെ കൊലപ്പെടുത്തണമെന്നാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നതെന്നാണ് പുസ്തകത്തില്‍ പറയുന്നത്. സത്യത്തോട് പുലബന്ധം പോലുമില്ലാത്ത പുസ്തകം ക്രൈസ്തവ വിശ്വാസികള്‍ തന്നെയാണ് പുറത്തറിയിച്ചത്. ഇതോടെ താമരശ്ശേരി രൂപത പ്രതിരോധത്തിലായി.

ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ബോധവല്‍ക്കരിക്കാനാണ് പുസ്തകം തയ്യാറാക്കിയതെന്നും താമരശ്ശേരി രൂപതയില്‍ ലൗ ജിഹാദിന് ഇരയായ 160 ഓളം പെണ്‍കുട്ടികളുടെ അനുഭവത്തില്‍ നിന്നാണ് പുസ്തക രചന നടത്തിയതെന്നുമായിരുന്നു കഴിഞ്ഞ ദിവസം രൂപതയുടെ മതബോധന കേന്ദ്രം പുറത്തിറത്തിറക്കിയ വാര്‍ത്താ കുറിപ്പ്. ഇതില്‍ ആരെങ്കിലും തെറ്റിദ്ധരിക്കുകയോ വേദനിക്കുകയോ ചെയ്‌തെങ്കിലും ഖേദം പ്രകടിപ്പിക്കുന്നു എന്നുമായിരുന്നു കുറിപ്പിലുള്ളത്.



source https://www.sirajlive.com/thamarassery-diocese-withdraws-controversial-book.html

Post a Comment

Previous Post Next Post