യുപിയില്‍ അഞ്ച് വയസുകാരനെ അമ്മാവന്‍ കല്ലെറിഞ്ഞു കൊലപ്പെടുത്തി

മുസാഫര്‍നഗര്‍ |  ഉത്തര്‍പ്രദേശില്‍ അഞ്ചു വയസുകാരനെ ബന്ധു കല്ലെറിഞ്ഞ് കൊലപ്പെടുത്തി. മുസാഫര്‍നഗറിലെ ഭോര കാലന്‍ ഗ്രാമത്തിലാണ് ക്രൂരസംഭവം. കുട്ടിയുടെ അമ്മാവന്‍ അനൂജ് കുമാറാണ് കേസിലെ പ്രതി.

കൊല്ലപ്പെട്ട കുട്ടിയുടെ അച്ഛന്റെ പണം അനൂജ് കുമാര്‍ മോഷ്ടിച്ചിരുന്നു. കുട്ടി ഇത് കണ്ടതിനെ തുടര്‍ന്നാണ് ഇയാള്‍ കൊലനടത്താന്‍ തീരുമാനിച്ചത്. തുടര്‍ന്ന് ഇയാള്‍ കുട്ടിയെ സമീപത്തെ വനമേഖലയിലേക്ക് കൂട്ടിക്കൊണ്ടു പോയി കല്ലെറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.

 



source https://www.sirajlive.com/five-year-old-boy-stoned-to-death-by-uncle-in-up.html

Post a Comment

Previous Post Next Post