കൊല്ലത്ത് കാറും ആംബുലന്‍സും കൂട്ടിയിടിച്ച് രണ്ട് മരണം

കൊല്ലം | കൊട്ടിയം ഉമയനല്ലൂരില്‍ കാറും ആംബുലന്‍സും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. ഇന്നലെ രാത്രി പതിനൊന്നോടെയാണ് അപകടം . കാറ് യാത്രക്കാരായ കണ്ണൂര്‍ സ്വദേശി നൗഷാദ്, വിഴിഞ്ഞം സ്വദേശി അജ്മല്‍ എന്നിവരാണ് മരിച്ചത്.

അംബുലന്‍സുമായി കുട്ടി ഇടിച്ച ശേഷം കാര്‍ മറിയുകയായിരുന്നു. കൊവിഡ് രോഗികളുമായി പോകുകയായിരുന്ന ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്. കാറില്‍ നാല് യാത്രക്കാരാണ് ഉണ്ടായിരുന്നത് .ഇവര്‍ ശക്തി കുളങ്ങരയിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണ്.

 



source https://www.sirajlive.com/two-killed-in-car-ambulance-collision-in-kollam.html

Post a Comment

أحدث أقدم