ഇതര സംസ്ഥാനക്കാരനായ ഹോട്ടല്‍ തൊഴിലാളിക്ക് മര്‍ദനം; മൂന്ന് പേര്‍ പിടിയില്‍

തൊടുപുഴ | ഇടുക്കിയില്‍ തൊടുപുഴയിലെ മങ്ങാട്ടുകവലയില്‍ ഇതര സംസ്ഥാനക്കാരനായ ഹോട്ടല്‍ തൊഴിലാളിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍. തൊടുപുഴ സ്വദേശി വെളിയത്ത് ബിനു, വെങ്ങല്ലൂര്‍ ചേനക്കരക്കുന്നേല്‍ നിപുണ്‍, അറക്കുളം മുളക്കല്‍ വിഷ്ണു എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഞായറാഴ്ചയാണ് അസം സ്വദേശി നൂര്‍ ഷെഫീന്‍ എന്ന നജ്രുല്‍ ഹക്കിന് മര്‍ദനമേറ്റത്. പരുക്കേറ്റ നജ്രുല്‍ ഹക്ക് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

മങ്ങാട്ടുകവലയിലെ ഹോട്ടലിലാണ് നജ്രുല്‍ ഹക്ക് ജോലി ചെയ്യുന്നത്. ഭക്ഷണം കഴിക്കാനെത്തിയ പ്രതികള്‍ ബിരിയാണി കഴിച്ചതിനു ശേഷം ബാക്കി വന്നത് പാഴ്‌സല്‍ ആക്കി നല്‍കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ഭക്ഷണം പാഴ്‌സല്‍ ആക്കി നല്‍കാന്‍ കഴിയില്ലെന്ന് നജ്രുല്‍ ഹക്ക് പറഞ്ഞതാണ് പ്രകോപനത്തിനു കാരണമെന്നാണ് പിടിയിലായവര്‍ പോലീസിനോട് പറഞ്ഞത്.



source https://www.sirajlive.com/hotel-worker-assaulted-by-out-of-state-three-arrested.html

Post a Comment

Previous Post Next Post