കോന്നിയില്‍ ഏകപക്ഷീയ നിലപാട്, അടൂരില്‍ വോട്ട് ചോര്‍ന്നു; സിപിഎമ്മിനെതിരെ സിപിഐ തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട്

തിരുവനന്തപുരം | കോന്നിയില്‍ സിപിഎമ്മിന് സിപിഐയുടെ വിമര്‍ശം. സിപിഎമ്മിന് കോന്നിയില്‍ ഏകപക്ഷീയ നിലപാടായിരുന്നുവെന്ന് സിപിഐ തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഘടക കക്ഷികളുമായി ആലോചിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ വിമര്‍ശമുണ്ട്.

നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അടൂര്‍ മണ്ഡലത്തില്‍ സിപിഎമ്മിലെ പ്രശ്‌നങ്ങള്‍ വോട്ട് ചോര്‍ത്തി. എംഎല്‍എ എന്ന നിലയില്‍ ചിറ്റയം ഗോപകുമാറിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്‍ കാലങ്ങളിലേത് പോലെ ആയിരുന്നില്ല. പ്രവര്‍ത്തനങ്ങള്‍ ഭൂരിപക്ഷം കുറയാന്‍ കാരണമായെന്നും അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു.അടൂരില്‍ ബിജെപി വോട്ട് ചോര്‍ച്ചയുടെ ഗുണം കിട്ടിയത് യുഡിഎഫിനാണെന്നും റിപ്പോര്‍ട്ടിലുണ്ട്.



source https://www.sirajlive.com/unilateral-stand-in-konni-vote-leak-in-adoor-cpi-election-review-report-against-cpm.html

Post a Comment

أحدث أقدم