തൃശ്ശൂര്‍ | പീഡന പരാതി നല്‍കിയതിന് ഊരുവിലക്കെന്ന് പരാതി. ഡി വൈ എഫ് ഐ പ്രവര്‍ത്തകനെതിരെ പരാതി നല്‍കിയതിന് ഊരുവിലക്കെന്ന് ആരോപണം. തൃശ്ശുരില്‍ കാട്ടുരില്‍ പട്ടിക ജാതി കുടുംബത്തോടാണ് ഈ ക്രൂരത.
പത്തു വയസുകാരിയെ പീഡപ്പിച്ചെന്ന കേസില്‍ പ്രതി റിമാന്‍ഡിലാണ്. പരാതി നല്‍കിയതോടെ ഒറ്റപ്പെടുത്തിയെന്നാണ് കുടുംബത്തിന്റെ പരാതി. പുറത്തിറങ്ങാന്‍ പോലും കഴിയുന്നില്ലെന്ന് കുട്ടിയുടെ അച്ഛന്‍ മാധ്യമങ്ങളോട് പറഞ്ഞു. കുടുംബത്തിനെതിരെ ഒപ്പു ശേഖരണം നടത്തിയെന്നും കുട്ടിയുടെ അച്ഛന്‍ പറഞ്ഞു.
എന്നാല്‍ ആരോപണം നിഷേധിച്ച് സി പി ഐ എം രംഗത്തെത്തിയിട്ടുണ്ട്. പ്രവര്‍ത്തകനെ കള്ളക്കേസില്‍ കുടുക്കിയതാണെന്നും പ്രചാരണം.
source https://www.sirajlive.com/imprisonment-for-filing-a-harassment-complaint-against-a-dyfi-leader.html
إرسال تعليق