കെ ടി ജലീലിനെ തള്ളി സഹകരണ മന്ത്രിയും; ഇ ഡി അന്വേഷണം ആവശ്യമില്ല

തിരുവനന്തപുരം  |  മുഖ്യമന്ത്രി പിണറായി വിജയന് പിന്നാലെ എ ആര്‍ നഗര്‍ സഹകരണ ബേങ്ക് വിഷയത്തില്‍ കെ ടി ജലീലിനെ തള്ളി സഹകരണ മന്ത്രി വി എന്‍ വാസവനും . ബേങ്കിലെ ക്രമക്കേടുകള്‍ ഇ ഡി അന്വേഷിക്കണമെന്ന കെ ടി ജലീലിന്റെ ആവശ്യമാണ് സഹകര വകുപ്പ് മന്ത്രിയും തള്ളിക്കളഞ്ഞത്.

സഹകരണ ബേങ്കില്‍ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിക്കേണ്ട പ്രശ്‌നങ്ങളില്ല. ഈ വിഷയത്തില്‍ പറയാനുള്ളത് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞിട്ടുണ്ട്. ക്രമക്കേട് പരിശോധിക്കാന്‍ സംസ്ഥാനത്ത് സംവിധാനമുണ്ടെന്നും മന്ത്രി പറഞ്ഞു.ക്രമക്കേടില്‍ അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയിട്ടില്ല. റിപ്പോര്‍ട്ട് കിട്ടുന്ന മുറക്ക് തുടര്‍ നടപടിയുണ്ടാകും. കെ ടി ജലീല്‍ ആരോപണം ഉന്നയിച്ച സാഹചര്യം അറിയില്ലെന്നും അത് ജലീലിനോട് തന്നെ ചോദിക്കണമെന്നും മന്ത്രി വാസവന്‍ വ്യക്തമാക്കി.

 



source https://www.sirajlive.com/co-operation-minister-rejects-kt-jaleel-ed-inquiry-is-not-required.html

Post a Comment

Previous Post Next Post