സുപ്രീം കോടതി അനുമതിക്ക് പിറകെ പ്ലസ് വണ്‍ പരീക്ഷാ ടൈം ടേബിള്‍ പ്രഖ്യാപിക്കാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം | പരീക്ഷ നടത്തിപ്പിന് സുപ്രീം കോടതി അനുതമി നല്‍കിയതിന് പിറകെ പ്ലസ് വണ്‍ പരീക്ഷാ ടൈം ടേബിള്‍ പ്രഖ്യാപിക്കാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്. സുപ്രീം കോടതി നിര്‍ദ്ദേശിച്ച ക്രമീകരണങ്ങള്‍ ഉറപ്പാക്കി പരീക്ഷ നടത്താനാണ് നീക്കം. സ്‌കൂള്‍ തുറക്കലിലും വൈകാതെ തീരുമാനമുണ്ടാകുമെന്നാണ് അറിയുന്നത്.

സിബിഎസ്ഇ പരീക്ഷക്ക് അനുമതി നിഷേധിച്ച് കോടതി സംസ്ഥാന സര്‍ക്കാറിന്റെ പ്രത്യേക ഉറപ്പ് പരിഗണച്ചാണ് പ്ലസ് വണ്‍ പരീക്ഷക്ക് അനുമതി നല്‍കിയത്. അടുത്തയാഴ്ചയോ അല്ലെങ്കില്‍ ഈ മാസം അവസാനമോ തുടങ്ങുന്ന രീതിയില്‍ പലതരം ടൈംടേബിളുകള്‍ ഹയര്‍ സെക്കണ്ടറി വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. പരീക്ഷകള്‍ക്ക് ഇടയില്‍ നേരത്തെ പ്രഖ്യാപിച്ച പോലെ ഇടവേളകള്‍ നല്‍കിയാകും നടത്തിപ്പ്. സ്‌കൂളുകളില്‍ അണുനശീകരണം ഇനിയും പൂര്‍ത്തിയാക്കാനുമുണ്ട്.



source https://www.sirajlive.com/the-department-of-education-is-all-set-to-announce-the-plus-one-exam-timetable-after-the-supreme-court-39-s-approval.html

Post a Comment

Previous Post Next Post