പാലക്കാട് | ഒറ്റപ്പാലത്ത് വയോധികയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു. കൊല്ലപ്പെട്ട ഖദീജയുടെ സഹോദരി പുത്രി ഷീജ, മകന്‍ യാസിര്‍ എന്നിവരാണ് കൃത്യം നടത്തിയതെന്ന് പോലീസ് പറഞ്ഞു. കൊലപാതകം നടത്തിയ ശേഷം ഖദീജയുടെ സ്വര്‍ണവുമായി മുംബൈയിലേക്ക് കടക്കാനാണ് പ്രതികള്‍ പദ്ധതിയിട്ടതെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം വൈകിട്ടാണ് ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ താമച്ചിരുന്ന ഖദീജയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൈത്തണ്ടയിലെ ഞരമ്പ് മുറിച്ചു നിലയിലായിരുന്നു മൃതദേഹം . പിന്നാലെ ഖദീജക്കൊപ്പം താമസിച്ചിരുന്ന ഷീജയെയും കുടുംബത്തേയും കാണാതായി. തുടര്‍ന്ന് പോലീസ് നടത്തിയ തിരച്ചിലിനൊടുവില്‍ വൈകിട്ടോടെ യാസിറിനെയും ഒറ്റപ്പാലത്തെ ലോഡ്ജില്‍ നിന്ന് രാത്രി വൈകി ഷീജയെയും മകനേയും പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു.
സ്വര്‍ണ്ണം കൈക്കലാക്കാനാണ് ഇവര്‍ ഖദീജയെ കൊലപ്പെടുത്തിയത്. ശ്വാസം മുട്ടിച്ചാണ് കൃത്യം നടത്തിയ ശേഷം ആത്മഹത്യയാണെന്ന് വരുത്തി തീര്‍ക്കാനാണ് ഖദീജയുടെ കൈ ഞരന്പുകള്‍ മുറിച്ചത്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
source https://www.sirajlive.com/elderly-murdered-at-ottapalam-according-to-police-the-accused-sheeja-and-her-son-were-planning-to-enter-mumbai.html
إرسال تعليق