സൈന്യം അട്ടിമറിയിലൂടെ ഭരണം പിടിച്ച ഗിനിയയില്‍ കര്‍ഫ്യൂ

കൊണാക്രി |  സൈനികരില്‍ ഒരു വിഭാഗം അട്ടിമറിയിലൂടെ ഭരണം പിടിച്ച പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഗിനിയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ രാജ്യത്ത് കര്‍ഫ്യൂ നിലനില്‍ക്കുമെന്നും വിമതര്‍ അറിയിച്ചു.

പ്രാദേശിക ഗവര്‍ണര്‍മാര്‍ക്കും മറ്റ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും പകരം തങ്ങള്‍ സൈനികരെ നിയമിക്കുമെന്ന് വിമതര്‍ അറിയിച്ചു. തിങ്കളാഴ്ച രാവിലെ ഗിനിയന്‍ കാബിനറ്റ് മന്ത്രിമാരുടെയും മറ്റ് ഉന്നത ഉദ്യോഗസ്ഥരുടെയും യോഗം വിളിക്കുമെന്നും വിമതര്‍ വ്യക്തമാക്കി.
നേരത്തെ ഗിനിയന്‍ പ്രസിഡന്റ് ആല്‍ഫ കോണ്ടയെ കസ്റ്റഡിയിലെടുത്തതായും സര്‍ക്കാറിനെ പിരിച്ചു വിട്ടുവെന്നും വിമതര്‍ പറഞ്ഞിരുന്നു. രാജ്യത്തിന്റെ കര, വ്യോമ അതിര്‍ത്തികള്‍ അടച്ചുവെന്ന് വിമതര്‍ അറിയിച്ചു.

 

 

 



source https://www.sirajlive.com/curfew-in-guinea-which-was-overthrown-by-a-military-coup.html

Post a Comment

أحدث أقدم