പാലക്കാടും സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച്; പ്രവര്‍ത്തനം ആയൂര്‍വേദ കടയുടെ മറവില്‍

പാലക്കാട് | ആയുര്‍വേദ മരുന്ന് കടയുടെ മറവില്‍ നഗരഹൃദയത്തില്‍ സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് സംവിധാനം പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തി. സുല്‍ത്താന്‍പേട്ടക്ക് സമീപം മേട്ടുപ്പാളയം സ്ട്രീറ്റിലുള്ള എംഎ ടവറിലാണ് ഈ എക്‌സ്‌ചേഞ്ച് പ്രവര്‍ത്തിക്കുത്. സംസ്ഥാന ഇന്റലിജന്‍സ് ബ്യൂറോ രാത്രിയില്‍ നടത്തിയ പരിശോധനയില്‍ പത്തിലധികം സിം കാര്‍ഡുകള്‍, അഡ്രസ് എഴുതിയ നോട്ടുബുക്കുകള്‍ എന്നിവ കണ്ടെത്തി.

ഇവ പരിശോധനക്കായി പിടിച്ചെടുത്തു. കീര്‍ത്തി ആയുര്‍വേദിക്‌സ് എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം പകല്‍ അടഞ്ഞുകിടക്കുകയും രാത്രികാലങ്ങളില്‍ തുറന്നു പ്രവര്‍ത്തിക്കുകയുമാണ്. ഇന്നലെ രാത്രി പതിവുപോലെ തുറക്കുവാന്‍ വരുന്നതിനിടെയാണ് ഇന്റലിജന്‍സ് പൂട്ട് പൊളിച്ച് അകത്തുകടന്നത്.

കുഴല്‍മന്ദം കൊളവന്‍മൊക്ക് ഹുസൈനാണ് മരുന്ന് കട നടത്തുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് സ്വദേശി മൊയ്ദീന്‍ കോയയെ ഇന്റലിജന്‍സ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് കണ്ടെത്തിയ സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുമായി ഇതിനും ബന്ധമുണ്ടൊണ് അറിയുന്നത്. കടയുടെ വാതില്‍ അകത്തുനിന്നും പൂട്ടി രാത്രിയിലും അന്വേഷണം തുടരുകയാണ്.



source https://www.sirajlive.com/palakkad-parallel-telephone-exchange-activity-under-the-cover-of-an-ayurvedic-shop.html

Post a Comment

أحدث أقدم