100 കോടി കടന്നു; കൊവിഡ് വാക്‌സിനേഷനില്‍ നാഴികക്കല്ല് പിന്നിട്ട് രാജ്യം

ന്യൂഡല്‍ഹി | രാജ്യത്ത് കൊവിഡ് വാക്‌സിനേഷന്‍ 100 കോടി കടന്നു. 277 ദിവസം കൊണ്ടാണ് നേട്ടം കൈവരിച്ചത്. ഇതോടെ വാക്‌സിനേഷനില്‍ നാഴികക്കല്ലാണ് പിന്നിട്ടിരിക്കുന്നത്.

നേട്ടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ആരോഗ്യ പ്രവര്‍ത്തകരെ ആദരിക്കാന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി ആര്‍ എം എല്‍ ആശുപത്രിയിലെത്തി. ചരിത്ര മുഹൂര്‍ത്തത്തില്‍ വലിയ ആഘോഷ പരിപാടികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചെങ്കോട്ടയില്‍ ആഘോഷങ്ങളുടെ ഭാഗമായി ദേശീയ പതാക ഉയര്‍ത്തും. വിമാനങ്ങളിലും ട്രെയിനുകളിലും കപ്പലുകളിലും നൂറ് കോടി ഡോസ് വാക്‌സീന്‍ മറികടന്നത് സംബന്ധിച്ച പ്രഖ്യാപനവും നടത്തും.

രാജ്യത്ത് ഇതുവരെ 99 കോടി 84 ലക്ഷം ഡോസാണ് വിതരണം ചെയ്തത്. ഇതില്‍ 70 കോടി 68 ലക്ഷം പേര്‍ക്ക് ആദ്യ ഡോസ് നല്‍കാനായി. 29 കോടി 15 ലക്ഷം പേര്‍ക്കാണ് രണ്ട് ഡോസ് വാക്‌സീന്‍ നല്‍കാനായത്.

 

 

 



source https://www.sirajlive.com/100-crore-country-after-milestone-in-covid-vaccination.html

Post a Comment

Previous Post Next Post