ഒമാനില്‍ വെള്ളപ്പൊക്കം; മരണം 11 ആയി

മസ്‌കത്ത് | ശഹീന്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് വിവിധ മേഖലകളില്‍ വെള്ളപ്പൊക്കം. വാദികള്‍ നിറഞ്ഞൊഴുകുകയും വീടുകളും കടകളും വാഹനങ്ങളും വെള്ളത്തിനടിയിലാകുകയും ചെയ്തു. ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 11 ആയി. നോര്‍ത്ത് അല്‍ ബാതിനയില്‍ മാത്രം ഏഴ് പേര്‍ മരിച്ചു. റുസ്താഖ് വിലായതിലെ അല്‍ സെയ്ല്‍ വാദിയില്‍ കാണാതായയാളുടെ മൃതദേഹം ലഭിച്ചു. ഇന്നലെ ഒരു കുട്ടിയടക്കം മൂന്ന് പേര്‍ മരിച്ചിരുന്നു. അതിനിടെ, ശഹീന്‍ ചുഴലിക്കാറ്റിന്റെ പ്രത്യക്ഷ ആഘാതം രാജ്യത്ത് അവസാനിച്ചതായി നാഷണല്‍ മള്‍ട്ടി ഹസാര്‍ഡ് ആന്‍ഡ് ഏര്‍ളി വാണിംഗ് സിസ്റ്റം അറിയിച്ചു.

സഊദി അറേബ്യന്‍ അതിര്‍ത്തിക്ക് സമീപം അല്‍ ദാഹിറ ഗവര്‍ണറേറ്റിന്റെ തെക്കുപടിഞ്ഞാറ് മേഖലയിലാണ് ന്യൂനമര്‍ദം ശക്തി കുറഞ്ഞ് അപ്രത്യക്ഷമായത്. അല്‍ ഹജര്‍ പര്‍വതനിരകളില്‍ മഴക്ക് സാധ്യതയുണ്ട്.



source https://www.sirajlive.com/floods-in-oman-death-toll-rises-to-11.html

Post a Comment

Previous Post Next Post