മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 138 അടി കടന്നു

ഇടുക്കി | മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 138 അടി കടന്നു. 138.05 അടിയാണ് നിലവിലെ ജലനിരപ്പ്. ഇതോടെ രണ്ടാമത്തെ അലേര്‍ട്ട് പുറപ്പെടുവിച്ചു. സെക്കന്‍ഡില്‍ 5800 ഘനയടി വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തുമ്പോോള്‍ 2300 ഘനയടി വെള്ളമാണ് തമിഴ്‌നാട്ടിലേക്കൊഴുക്കുന്നത്.

ജലനിരപ്പ് താഴ്ന്നില്ലെങ്കില്‍ വെള്ളിയാഴ്ച രാവിലെ ഏഴിന് ഡാമിന്റെ സ്പില്‍വേ തുറക്കും. തമിഴ്‌നാട് ഇക്കാര്യം കേരളത്തെ അറിയിച്ചിരുന്നു. ഡാം തുറക്കുന്നതിന് മുമ്പായുള്ള മുന്നൊരുക്കങ്ങള്‍ കേരളം ഇതിനോടകം സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ വ്യക്തമാക്കിയിരുന്നു. വളര്‍ത്തുമൃഗങ്ങളെ മാറ്റുന്ന നപടിയും ആരംഭിച്ചു.  ഇക്കാര്യത്തില്‍ സംസ്ഥാനം സജ്ജമാണെന്നും മന്ത്രി പറഞ്ഞു. ശനിയാഴ്ച മുല്ലപ്പെരിയാറിലെ ജലനിരപ്പ് 136 അടി പിന്നിട്ടതോടെ കേരളത്തിനുള്ള ആദ്യ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു.

 



source https://www.sirajlive.com/the-water-level-in-the-mullaperiyar-dam-has-crossed-138.html

Post a Comment

أحدث أقدم