മോന്‍സന്റെ റിമാന്‍ഡ് 14 ദിവസത്തേക്ക് നീട്ടി

കൊച്ചി|  പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സണ്‍ മാവുങ്കലിന്റെ റിമാന്‍ഡ് കാലാവധി നീട്ടി. വംബര്‍ മൂന്ന് വരെ 14 ദിവസത്തേക്കാണ് എറണാകുളം എ സി ജെ എം കോടതി റിമാന്‍ഡ് നീട്ടിയത്. ജയിലില്‍ കഴിയുന്ന മോന്‍സനെ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് കോടതിയില്‍ ഹാജരാക്കിയത്.

പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ചാണ് മോന്‍സണിനെതിരെ അന്വേഷണം നടത്തുന്നത്. തട്ടിപ്പ് കേസിന്റെ ചുരുളഴിയാന്‍ അനിത പുല്ലയിലിനെക്കൂടി ചോദ്യം ചെയ്യണമെന്നാണ് അന്വേഷണസംഘം പറയുന്നത്. മോന്‍സണുമായി തെറ്റിപ്പിരിയും മുന്‍പ് അനിത നടത്തിയ സാമ്പത്തിക ഇടപാടുകളടക്കം അന്വേഷണവിധേയമാക്കുമെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലും മോന്‍സനെതിരെ കേസ് നിലവിലുണ്ട്.

 

 

 



source https://www.sirajlive.com/monson-39-s-remand-was-extended-to-14-days.html

Post a Comment

أحدث أقدم