ന്യൂഡല്‍ഹി | രാജ്യത്ത് തുടര്‍ച്ചയായി 15-ാം ദിവസവും ഇന്ധന വില വര്‍ധിപ്പിച്ചു. പെട്രോള്‍ വില ലിറ്ററിന് 30 പൈസയും ഡീസല്‍ വില ലിറ്ററിന് 37 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ കൊച്ചിയില്‍ ഇന്നത്തെ പെട്രോള്‍ ലിറ്ററിന് 103 രൂപ 85 പൈസയും ഡീസലിന് 97 രൂപ 27 പൈസയുമായി. തിരുവനന്തപുരത്ത് പെട്രോളിന് 105 രൂപ 78 പൈസയായി. ഡീസലിന് 99 രൂപ 10പൈസയുമായി. പെട്രോളന് പിന്നാലെ ഡീസല്‍ വിലയും നൂറിലേക്ക് അടുക്കുകയാണ്.
അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡിന്റെ വില കുതിച്ചുയരുന്ന സാഹചര്യത്തിലാണ് തുടര്‍ച്ചയായി ഇന്ത്യന്‍ വിപണിയില്‍ ഇന്ധനത്തിന് വില കൂടുന്നത്. ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില ബാരലിന് 83.47 ഡോളറായി ഉയര്‍ന്നിട്ടുണ്ട്. മൂന്ന് വര്‍ഷത്തിനിടെയുണ്ടായ വലിയ വര്‍ധനവാണിത്. വരും ദിവസങ്ങളിലും ഇന്ധനവിലയില്‍ വര്‍ധനവുണ്ടാകാനാണ് സാധ്യത. സംസ്ഥാനത്ത് ഇന്ധനവില വര്‍ധിക്കുന്നതിനൊപ്പം പച്ചക്കറികളുടെ വിലയും കുതിച്ചുയരുകയാണ്.
source https://www.sirajlive.com/fuel-prices-have-risen-for-the-15th-day-in-a-row.html
إرسال تعليق