മസ്‌കത്ത് | നബിദിനത്തോട് അനുബന്ധിച്ച് 328 തടവുകാര്‍ക്ക് മാപ്പ് നല്‍കി മോചിപ്പിക്കാന്‍ ഉത്തരവിട്ട് ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക്. ഇവരില്‍ 107 പേര്‍ വിദേശികളാണെന്നും റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു (ആര്‍ ഒ പി).
തടവുകാരുടെ കുടുംബങ്ങളെയും പരിഗണിച്ചാണ് നബിദിനത്തിന്റെ തലേന്ന് ഇത്തരമൊരു നടപടി.
അതിനിടെ, നബിദിനത്തോടനുബന്ധിച്ച് ഔഖാഫ് മന്ത്രാലയത്തിന്റെ കീഴില്‍ പ്രത്യേക പ്രകീര്‍ത്തന ചടങ്ങ് സംഘടിപ്പിച്ചു. ബൗശര്‍ വിലായതിലെ അല്‍ ലത്വീഫ് മസ്ജിദിലാണ് ഇന്നലെ രാത്രി പ്രവാചക പ്രകീര്‍ത്തന സദസ്സ് സംഘടിപ്പിച്ചത്.
source https://www.sirajlive.com/day-of-the-prophet-sultan-frees-328-prisoners-107-are-foreigners.html
Post a Comment