സ്വര്‍ണ വിലയില്‍ നേരിയ കുറവ്; പവന് 35,800

കൊച്ചി  | സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ കുറവ്. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4,475 രൂപയും പവന് 35,800 രൂപയുമാണ് ഇന്ന് സ്വര്‍ണത്തിന്റെ വിപണി വില.

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ട്രോയ് ഔണ്‍സിന് 1,797 ഡോളറായി താഴ്ന്നിട്ടുണ്ട്. ഇത് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുകയായിരുന്നു.

ചൊവ്വാഴ്ച പവന് 160 രൂപ ഉയര്‍ന്ന ശേഷമാണ് ഇന്ന് ആഭ്യന്തര വിപണിയില്‍ വിലയിടിവുണ്ടായത്. ഒക്ടോബര്‍ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് ചൊവ്വാഴ്ച വ്യാപാരം നടന്നിരുന്നത്.

 



source https://www.sirajlive.com/gold-prices-fall-slightly-sovereign-35800.html

Post a Comment

أحدث أقدم