ഉത്തരാഖണ്ഡ് പ്രളയം; മരിച്ചവരുടെ എണ്ണം 46 ആയി

ഡെറാഡൂണ്‍| മഴയിലും തുടര്‍ന്നുള്ള പ്രളയത്തിലും ഉത്തരാഖണ്ഡില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 46 ആയി. മരിച്ച 26 പേര്‍ നൈനിറ്റാള്‍ സ്വദേശികളാണ്. 11 പേരെ കാണാതായി. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

ചൊവ്വാഴ്ച 23 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ദേശീയ ദുരന്തനിവാരണസേനയും സൈന്യവും ഊര്‍ജിതപ്പെടുത്തി. മേഘവിസ്‌ഫോടനവും ഉരുള്‍പൊട്ടലുമാണ് ഉത്തരാഖണ്ഡില്‍ വലിയ നാശത്തിന് കാരണമായത്. സംസ്ഥാനത്തെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയിട്ടുണ്ട്. മൂന്ന് പാതകളിലും മണ്ണിടിഞ്ഞ് ഗതാഗതം മുടങ്ങി. പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ നൈനിറ്റാള്‍ ഒറ്റപ്പെട്ടു.



source https://www.sirajlive.com/uttarakhand-floods-the-death-toll-rose-to-46.html

Post a Comment

Previous Post Next Post