കൊല്‍ക്കത്ത | പശ്ചിമ ബംഗാളില്‍ നടന്ന നിയമസഭാ ഉപ തിരഞ്ഞെടുപ്പില്‍ മമത ബാനര്‍ജിക്ക് ഉജ്ജ്വല വിജയം. ഭവാനിപൂര്‍ മണ്ഡലത്തില്‍ നിന്നാണ് മമത വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്. തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ഥി ബി ജെ പിയുടെ പ്രിയങ്ക ടിബ്രെവാളിനെ 58,389 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മമത പരാജയപ്പെടുത്തിയത്. മണ്ഡലത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമാണിത്. ഇതോടെ മമത ബാനര്‍ജി മുഖ്യമന്ത്രിയായി തുടരും.
24,396 വോട്ടുകളാണ് ബി ജെ പി സ്ഥാനാര്‍ഥിക്ക് ലഭിച്ചത്. ജങ്കിപ്പൂര്‍, ഷംഷേര്‍ഗഞ്ച് എന്നിവിടങ്ങളിലെ ഉപ തിരഞ്ഞെടുപ്പുകളിലും തൃണമൂല്‍ സ്ഥാനാര്‍ഥികള്‍ തന്നെയാണ് മുന്നില്‍. ഒഡീഷയിലെ പിപ്പിളിയില്‍ 5000 ത്തില്‍ വോട്ടിന്റെ ഭൂരിപക്ഷത്തിന് ബി ജെ ഡി സ്ഥാനാര്‍ഥിയാണ് മുന്നില്‍. ബംഗാളില്‍ വിജയാഘോഷത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്കുണ്ടെങ്കിലും നിര്‍ദേശം ലംഘിച്ച് തൃണമൂല്‍ പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി ആഹ്ലാദ പ്രകടനം നടത്തി.
source https://www.sirajlive.com/mamata-banerjee-with-a-resounding-victory-majority-58389.html
إرسال تعليق