ഐക്യകേരളത്തിന് ഇന്ന് 65-ാം പിറന്നാള്‍

തിരുവനന്തപുരം|  കേരളത്തിന് ഇന്ന് 65-ാം പിറന്നാള്‍.  സര്‍ക്കാര്‍ തലത്തിലടക്കം നാടെങ്ങും വിപുമായ ആഘോഷമാണ് നടക്കുക. ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനമായി 1956 നവംബര്‍ ഒന്നിനാണ് തിരുകൊച്ചിയും മലബാറും ചേര്‍ന്ന് കേരളം രൂപവത്ക്കരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും കേരളപ്പിറവി ആശംസകള്‍ നേര്‍ന്നു. ഐക്യമലയാള പ്രസ്ഥാനത്തിന്റെത് ഉള്‍പ്പെടെ വിവിധ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ വിപുമായ ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനു എല്ലാ മലയാളികള്‍ക്കും കേരളപ്പിറവി ആഘോഷം നേര്‍ന്നു. കേരളത്തിലെ ജനങ്ങളുടെ അധ്വാന ശീലവും അവിടത്തെ പ്രകൃതി ഭംഗിയും ലോകമാകെ പ്രശംസിക്കപ്പെടുന്നെന്നും കേരളത്തിലെ ജനങ്ങളുടെ അവരവരുടെ മേഖലകളില്‍ വിജയം കൈവരിക്കട്ടെയെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

 

 

 



source https://www.sirajlive.com/today-is-the-65th-birthday-of-united-kerala.html

Post a Comment

أحدث أقدم