തിരുവനന്തപുരം | സർക്കാറിന്റെ ഔദ്യോഗിക പ്രസിദ്ധീകരണമായ കേരള ഗസറ്റ് ഇന്ന് മുതൽ ഇലക്‌ട്രോണിക് പബ്ലിഷിംഗ് സംവിധാനത്തിൽ ഓൺലൈനായി പ്രസിദ്ധീകരിക്കും. എല്ലാ ചൊവ്വാഴ്ചയും പ്രസിദ്ധീകരിക്കുന്ന ഇ-ഗസറ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വീക്കിലി ഗസറ്റ് ഓൺലൈനാക്കുന്നതിനുള്ള Comprehensiv-e Operation and Management of Presses Ov-er Secur e Environment (CO MPOSE) എന്ന വെബ് ബേസ്ഡ് സോഫ്റ്റ്‌വെയർ തയ്യാറാക്കിയിരിക്കുന്നത് എൻ ഐ സി കേരള ഘടകമാണ്. അച്ചടി വകുപ്പ് നൽകുന്ന പൊതുജനസേവനങ്ങളായ പേര്മാറ്റം, ജാതി തിരുത്തൽ, മതംമാറ്റം, ലിംഗ മാറ്റം എന്നിവയ്ക്ക് ഇനി മുതൽ പൊതുജനങ്ങൾക്ക് tthps://compose.kerala.gov.in വഴി ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. ഈ സേവനങ്ങൾക്കുള്ള ഫീസ് ഇ-ട്രഷറി സംവിധാനം വഴി ഓൺലൈനായി അടക്കാനും കഴിയും. പൊതു ജനങ്ങൾക്ക് ഉപകാരപ്രദമായ ലീഗൽ ഹെയർഷിപ്പ് (അവകാശ സർട്ടിഫിക്കറ്റ്) വിജ്ഞാപനങ്ങളും മറ്റ് സർക്കാർ വകുപ്പുകളുടെ വിജ്ഞാപനങ്ങളും പരസ്യങ്ങളും തുടങ്ങിയവയുടെ പ്രസിദ്ധപ്പെടുത്തൽ ബന്ധപ്പെട്ട വകുപ്പുകൾ ഓൺലൈനായി tthps://compose.kerala.gov.in വഴി നിർവഹിക്കും.
പ്രസിദ്ധീകരിച്ച വിജ്ഞാപനങ്ങൾ tthps://gazttee.kerala.gov.in എന്ന വെബ്‌സൈറ്റിൽ നിന്നും tthps://compose.kerala.gov.inൽ നിന്നും ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം. ഇ- ഗസറ്റായി പ്രസിദ്ധീകരിക്കുന്ന വിജ്ഞാപനങ്ങൾ 2000ത്തിലെ വിവരസാങ്കേതിക വിദ്യാ നിയമത്തിലെ നാലും എട്ടും വകുപ്പുകൾ പ്രകാരം എല്ലാ ഔദ്യോഗിക ആവശ്യങ്ങൾക്കും ഉപയോഗിക്കാവുന്നതാണെന്ന് അച്ചടി വകുപ്പ് ഡയറക്ടർ അറിയിച്ചു.
source https://www.sirajlive.com/e-gazette-kerala-gazette-is-now-online.html
إرسال تعليق