കോട്ടയത്ത് ഭാര്യയെ വെട്ടിക്കൊന്നു ഭര്‍ത്താവ് കിണറ്റില്‍ ചാടി

കോട്ടയം | ജില്ലയിലെ ഉഴവൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് കിണറ്റില്‍ ചാടി. ചേറ്റുകുളം സ്വദേശിനി ഭാരതിയാണ് (82) മരിച്ചത്. കിണറ്റില്‍ ചാടിയ ഭര്‍ത്താവ് രാമന്‍കുട്ടിയെ (85) പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെ ആറ് മണിയോടെയാണ് ഭാരതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വെട്ടേറ്റതിനെ തുടര്‍ന്ന് ചോര വാര്‍ന്ന നിലയിലായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വീട്ടിലെ കിണറ്റില്‍ ഭര്‍ത്താവ് രാമന്‍ കുട്ടിയെ കണ്ടെത്തിയത്. കൊലപാതകത്തിനു കാരണം കുടുംബ വഴക്കാണെന്നാണ് പ്രാഥമിക നിഗമനം.

വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയപ്പോള്‍ ബന്ധുക്കളൊക്കെ ഇവിടെ ഉണ്ടായിരുന്നു. പക്ഷേ, സംഭവം അറിഞ്ഞില്ലെന്നാണ് ഇവര്‍ മൊഴി നല്‍കിയത്. മൊഴിയില്‍ പൊലീസിന് ചില സംശയങ്ങളുണ്ട്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. മരിച്ച ഭാരതിയുടെ ശരീരം ഇപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

 

 

 

 



source https://www.sirajlive.com/husband-kills-wife-in-kottayam-jumps-into-well.html

Post a Comment

Previous Post Next Post