വ്യാജ മാര്‍ക് ലിസ്റ്റ് നല്‍കി കോളജ് പ്രവേശനം നേടി; ബിജെപി എംഎല്‍എയ്ക്ക് അഞ്ചുവര്‍ഷം തടവ്

ലക്‌നോ| ഉത്തര്‍പ്രദേശിലെ ബി.ജെ.പി എം.എല്‍.എ ഇന്ദ്ര പ്രതാപ് തിവാരിക്ക് അഞ്ചുവര്‍ഷം തടവ് ശിക്ഷ. വ്യാജ മാര്‍ക് ഷീറ്റ് നല്‍കി കോളജ് അഡ്മിഷന്‍ നേടിയ കേസിലാണ് വിധി. 28 വര്‍ഷം മുമ്പാണ് സംഭവം നടന്നത്. എട്ടായിരം രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. ഗോസൈഗഞ്ചില്‍ നിന്നുള്ള എം.എല്‍.എയാണ് ഇന്ദ്ര പ്രതാപ് തിവാരി.

അയോധ്യയിലെ സകേത് ഡിഗ്രി കോളജ് പ്രിന്‍സിപ്പാള്‍ യദുവംശ് രാം ത്രിപാഠി 1992ല്‍ നല്‍കിയ കേസിലാണ് ഇന്ദ്ര പ്രതാപ് ജയിലിലാകുന്നത്. രണ്ടാം വര്‍ഷ ബിരുദ പരീക്ഷയില്‍ പരാജയപ്പെട്ട തിവാരി വ്യാജ മാര്‍ക്ഷീറ്റ് നല്‍കി മൂന്നാം വര്‍ഷ ക്ലാസിലേക്ക് പ്രവേശിക്കുകയായിരുന്നുവെന്നാണ് കേസ്. കേസിന്റെ ട്രയല്‍ നടക്കുന്നതിനിടെ കോളജ് പ്രിന്‍സിപ്പല്‍ മരണപ്പെട്ടു. കോളജ് ഡീന്‍ ഉള്‍പ്പടെയുള്ള സാക്ഷികള്‍ പ്രിന്‍സിപ്പാളിന് എതിരായി സാക്ഷി പറഞ്ഞിട്ടും കോടതിയില്‍ നിന്നും കേസിന്റെ പല തെളിവുകളും അപ്രതക്ഷ്യമായിട്ടും ഇന്ദ്ര പ്രതാപിന് രക്ഷപ്പെടാന്‍ കഴിഞ്ഞില്ല.

 



source https://www.sirajlive.com/got-admission-in-college-by-giving-fake-mark-list-bjp-mla-jailed-for-five-years.html

Post a Comment

Previous Post Next Post