തിരുവനന്തപുരം | അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും രൂപപ്പെട്ട ന്യൂനമർദത്തിന്റെ പ്രഭാവത്തിൽ സംസ്ഥാനത്ത് രണ്ട് ദിവസം കൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അമ്പത് കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാനും സാധ്യതയുണ്ട്.
തെക്കു കിഴക്കൻ അറബിക്കടലിൽ ലക്ഷദ്വീപ് തീരത്തിന് സമീപമാണ് ന്യൂനമർദം രൂപപ്പെട്ടത്. തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിലും ന്യൂനമർദം രൂപപ്പെട്ടിട്ടുണ്ട്. ഇതിന് പുറമേ അറബിക്കടലിൽ ചക്രവാതച്ചുഴിയും നിലനിൽക്കുന്നുണ്ട്.
ഓറഞ്ച് ജാഗ്രത
ഇന്ന് മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് ജാഗ്രതാ മുന്നറിയിപ്പ് നൽകി. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് മഞ്ഞ ജാഗ്രതയും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിലും മഞ്ഞ ജാഗ്രതയാണ്.
source https://www.sirajlive.com/low-pressure-two-days-of-heavy-rain.html
إرسال تعليق