തിരുവനന്തപുരം| പ്ലസ് വണ്‍ പ്രവേശനത്തിനുള്ള സപ്ലിമെന്ററി അലോട്ട്‌മെന്റിന് ഇന്ന് മുതല്‍ അപേക്ഷിക്കാം. ഇന്ന് രാവിലെ പത്ത് മുതല്‍ വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിവരെ ഓണ്‍ലൈന്‍ ആയാണ് അപേക്ഷിക്കേണ്ടത്. മുഖ്യ ഘട്ടത്തില്‍ അലോട്ട്‌മെന്റ് ലഭിക്കാഞ്ഞവര്‍ക്കും ഇതുവരെ അപേക്ഷിച്ചിട്ടില്ലാത്തവര്‍ക്കുമാണ് അവസരം. സപ്ലിമെന്ററി അലോട്ട്‌മെന്റിന്റെ വേക്കന്‍സിയും നിര്‍ദേശങ്ങളും പൊതു വിദ്യാഭ്യാസ വകുപ്പിന്റെ https://ift.tt/37NXBBS എന്ന അഡ്മിഷന്‍ ഗേറ്റ് വെ വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കും.
നിലവില്‍ ഏതെങ്കിലും ക്വാട്ടയില്‍ പ്രവേശനം നേടിയതോ മുഖ്യ ഘട്ടത്തില്‍ അലോട്ട്‌മെന്റ് ലഭിച്ചിട്ട് ഹാജരാകാതിരുന്നതോ ഏതെങ്കിലും ക്വാട്ടയില്‍ പ്രവേശനം നേടിയ ശേഷം വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങിയതോ ആയ വിദ്യാര്‍ത്ഥികള്‍ക്ക് ഈ ഘട്ടത്തില്‍ അപേക്ഷിക്കാനാകില്ല.
source https://www.sirajlive.com/plus-one-access-supplementary-allotment-application-from-today.html
Post a Comment