തിരുവനന്തപുരം | സംസ്ഥാനത്തെ ജയിലുകളില്‍ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി തടവുകാരെ നിരീക്ഷിക്കാന്‍ ഇനി ഡ്രോണ്‍ പറത്തും. പൂജപ്പുര, വിയ്യൂര്‍, കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍, അതീവ സുരക്ഷാ ജയിലായ ചീമേനി ജയില്‍, നെട്ടുകല്‍ത്തേരി തുറന്ന ജയില്‍ എന്നിവിടങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള നിരീക്ഷണം നടക്കുക. ജയിലുകളില്‍ തടവുകാരെ നിരീക്ഷിക്കാന്‍ സിസിടിവി ക്യാമറകളുണ്ടെങ്കിലും പ്രവര്‍ത്തനം വേണ്ടത്ര കാര്യക്ഷമമല്ല. അതിനാലാണ് ഡ്രോണ്‍ നിരീക്ഷണം ആരംഭിക്കാന്‍ തീരുമാനിക്കുന്നത്. ജയിലിനകത്ത് ചടങ്ങുകള്‍ നടക്കുമ്പോഴും ഡ്രോണ്‍ നിരീക്ഷണം ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നുണ്ട്. ജയിലിലേക്ക് വരുന്നവരെ പരിശോധിക്കാന്‍ ബോഡി സ്‌കാനര്‍ ഏര്‍പ്പെടുത്താനും ആലോചനയിലുണ്ട്. പരോള്‍ കഴിഞ്ഞ് മടങ്ങി വരുന്ന തടവുകാര്‍ കഞ്ചാവ് അടക്കമുളളവ കടത്തുന്നത് പിടികൂടാന്‍ സ്‌കാനറുകള്‍ സ്ഥാപിക്കുന്നതിലൂടെ കഴിയും.
source https://www.sirajlive.com/no-more-drones-for-prison-security-in-the-state.html
إرسال تعليق