കെ പി സി സി ഭാരവാഹി പട്ടിക; സുധാകരനും സതീശനും ഡല്‍ഹിയില്‍

ന്യൂഡല്‍ഹി | ഏറെ നാള്‍ നീണ്ടുനിന്ന കേരളത്തിലെ ചര്‍ച്ചകള്‍ക്ക് ശേഷം കെ പി സി സി ഭാരവാഹി പട്ടികക്ക് അന്തിമരൂപം നല്‍കുന്നതിനായി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഡല്‍ഹിയിലെത്തി. ഹൈക്കമാന്‍ഡ് പ്രതിനിധികളുായി ചര്‍ച്ച ചെയ്യുകയാണ് ലക്ഷ്യം. കേരളത്തിലെ ചര്‍ച്ചകളില്‍ നിന്ന് ഊരിത്തിരിഞ്ഞ പേരുകള്‍ അടങ്ങിയ പട്ടിക ഇവര്‍ ഹൈക്കമാന്‍ഡിന് കൈമാറും. തുടര്‍ന്ന് ഹൈക്കമാന്‍ഡ് അന്തിമ പട്ടിക പ്രസിദ്ധീകരിക്കും. പട്ടിക പുറത്തുവരുമ്പോഴുള്ള വിവാദങ്ങള്‍ ഒഴിവാക്കുകയാണ് ലക്ഷ്യം.
പരാതികള്‍ പരമാവധി ഒഴിവാക്കാനായി ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും നല്‍കിയ പേരുകളെല്ലാം ഇവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചെന്നിത്തല പത്ത് പേരുടെയും ഉമ്മന്‍ചാണ്ടി ഒമ്പത് പേരുടെയും പട്ടികയാണ് നല്‍കിയിരിക്കുന്നത്. ഒരു മാസം മുമ്പ വരെ ജില്ലാ അധ്യക്ഷന്മാരായി പ്രവര്‍ത്തിച്ചവരെ എക്‌സിക്യുട്ടീവ് അംഗങ്ങളായി ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്.

നീലകണ്ഠന്‍, സോണി സെബാസ്റ്റ്യന്‍, പി ടി അജയമോഹന്‍,ആര്യാടന്‍ ഷൗക്കത്ത്, പി എം നിയാസ്, അബ്ദുല്‍ മുത്തലിബ്, ഐ കെ രാജു, റോയ് കെ പൗലോസ്, അഡ്വ.എസ് അശോകന്‍, കരകുളം കൃഷ്ണപിള്ള, വി ടി ബല്‍റാം, എ എ ഷുക്കൂര്‍, ജ്യോതികുമാര്‍ ചാമക്കാല, മണക്കാട് സുരേഷ്, ഷാനവാസ് ഖാന്‍, വി എസ് ശിവകുമാര്‍, ദീപ്തി മേരി വര്‍ഗീസ് എന്നിവര്‍ പട്ടികയില്‍ ഇടംപിടിച്ചതായാണ് വിവരം.

 

 

 



source https://www.sirajlive.com/list-of-kpcc-office-bearers-sudhakaran-and-satheesan-in-delhi.html

Post a Comment

Previous Post Next Post