പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; പാസ്റ്റര്‍ അറസ്റ്റില്‍

കോഴിക്കോട് | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ പാസ്റ്റര്‍ അറസ്റ്റില്‍. ചിലമ്പ വളവ് പെന്തക്കോസ്ത് പള്ളിയിലെ മുന്‍ പാസ്റ്റര്‍ കല്‍പത്തൂര്‍ നെല്ലിയുള്ള പറമ്പില്‍ സുമന്ദിനെയാണ് (34) പേരാമ്പ്ര എസ് ഐ. ബാബുരാജ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് പോക്‌സോ കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

ഏപ്രിലിലാണ് സംഭവം. കഴിഞ്ഞ ദിവസമാണ് പോലീസില്‍ പരാതിയെത്തിയത്. തുടര്‍ന്ന് പാസ്റ്ററെ കല്‍പത്തൂരിലെ വീട്ടില്‍നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.

 



source https://www.sirajlive.com/sexual-assault-on-a-minor-girl-pastor-arrested.html

Post a Comment

Previous Post Next Post