മുംബൈ | ആഡംബര കപ്പലില്‍ ലഹരി പാര്‍ട്ടിയുമായി ബന്ധപ്പെട്ട കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള ഷാറുഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. നിലവില്‍ 14 ദിവസത്തെ ജുഡിഷ്യല്‍ കസ്റ്റഡിയിലാണ് ആര്യന്‍. ഇന്ന് രാവിലെ 11 മണിക്കാണ് ജാമ്യഹരജി പരിഗണിക്കുക.
നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ ആര്യന്റെ ജാമ്യാപേക്ഷയെ എതിര്‍ക്കുമെന്നാണ് സൂചന. ആര്യനെ മറ്റ് പ്രതികള്‍ക്കൊപ്പമിരുത്തി ചോദ്യം ചെയ്യണമെന്നാണ് എന്‍ സി ബിയുടെ ആവശ്യം. താന്‍ മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും തന്റെ കൈയില്‍ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയില്ലെന്നും അതിനാല്‍ ജാമ്യം അനുവദിക്കണമെന്നാണ് ആര്യന്‍ ഖാന്റെ ആവശ്യം.
ഒക്ടോബര്‍ രണ്ട് അര്‍ധരാത്രിയാണ് റെയ്ഡ് നടന്നത്. മുംബൈയില്‍ നിന്ന് ഗോവയിലേക്ക് പോയ ആഡംബര കപ്പലായ കോര്‍ഡിലിയ ക്രൂയിസില്‍ ലഹരിപാര്‍ട്ടി നടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ യാത്രക്കാരുടെ വേഷത്തിലാണ് എന്‍ സി ബി സംഘം കപ്പലിലെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.
source https://www.sirajlive.com/aryan-khan-39-s-bail-application-will-be-considered-today.html
Post a Comment