മുംബൈ | രാജ്യത്ത് ദിവസേന ഇന്ധന വില വര്‍ധിപ്പിക്കുന്ന നടപടിയില്‍ നിന്ന് പന്തിരിയാതെ എണ്ണക്കമ്പനികള്‍. ഭരണകൂടം നല്കുന്ന പിന്തുണയില്‍ പ്രതിഷേധങ്ങള്‍ക്ക് വില കല്‍പ്പിക്കാതെ കൊള്ള തുടരുകയാണ്. പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് കൂട്ടിയത്.
ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 110.46രൂപയും ഡീസലിന് 103.23രൂപയുമായി. കൊച്ചിയില്‍ പെട്രോളിന് 108.60 രൂപയും ,ഡീസല്‍ 102.43 രൂപയുമായി. കോഴിക്കോട് പെട്രോളിന് 109.10 രൂപ,ഡീസല്‍ 102.56 രൂപ എന്നിങ്ങനെയാണ് നിരക്ക്. ഒരു മാസത്തിനിടെ ഡീസലിന് കൂടിയത് 8.49 രൂപയും പെട്രോളിന് 6.77 രൂപയുമാണ്.
source https://www.sirajlive.com/regular-robbery-remains-unchanged-fuel-prices-continue-to-rise.html
Post a Comment