പോലീസില്‍ വിശ്വാസമില്ല; കുഞ്ഞിനെ തിരികെ കിട്ടാന്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് അനുപമ

തിരുവനന്തപുരം |  കുഞ്ഞിനെ അനധികൃതമായി ദത്ത് നല്‍കിയതുമായി ബന്ധപ്പെട്ട് പോലീസ് ന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് അനുപമ. കുഞ്ഞിനെ വിട്ടുകിട്ടാനായി ഹൈക്കോടതിയെ സമീപിക്കുമെന്നും ഇവര്‍ പറഞ്ഞു. ഹേബിയസ് കോര്‍പ്പസ് ഹരജി മറ്റന്നാള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിക്കും.

പോലീസ് അന്വേഷണത്തില്‍ വീഴ്ചയുണ്ട്. ഏപ്രില്‍ പത്തൊന്‍പതിനാണ് ആദ്യ പരാതി കൊടുത്തത്. എന്നാല്‍ പൊലീസ് പറയുന്നത് ഏപ്രില്‍ മാസത്തിലല്ല പരാതി നല്‍കിയതെന്നാണ്. സെപ്റ്റംബറില്‍ ഡിജിപിക്ക് നല്‍കിയ പരാതിയിലാണ് പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. താന്‍ തെറ്റുകാരിയെങ്കില്‍ പോലീസ് കണ്ടുപിടിക്കട്ടെയെന്നും അനുപമ പറഞ്ഞു.

അതേ സമയം കുട്ടിയെ പ്രസവിച്ച് ആറു മാസത്തിന് ശേഷമാണ് പരാതി നല്‍കിയതെന്നും പരാതികള്‍ കൈകാര്യം ചെയ്യുന്നതില്‍ വീഴ്ചയുണ്ടായിട്ടില്ലെന്നും വ്യക്തമാക്കി സിറ്റി പൊലീസ് കമ്മിഷണര്‍ ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കി. കുട്ടിയെ തട്ടി കൊണ്ടുപോയതിനും വ്യാജരേഖ ചമച്ചതിനും കേസെടുത്തതായും വിഷയത്തില്‍ കോടതിയെ സമീപിക്കാന്‍ നിര്‍ദേശിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേസില്‍ പ്രതികളായ അനുപമയുടെ അച്ഛന്‍ ജയചന്ദ്രന്‍, അമ്മ സ്മിത, സഹോദരി, ഇവരുടെ ഭര്‍ത്താവ്, ജയചന്ദ്രന്റെ രണ്ട് സുഹൃത്തുക്കള്‍ ഉള്‍പ്പെടെയുള്ളവരെ പൊലീസ് ഉടന്‍ ചോദ്യം ചെയ്യും.



source https://www.sirajlive.com/no-faith-in-police-anupama-says-she-will-approach-the-high-court-to-get-the-baby-back.html

Post a Comment

أحدث أقدم