കെ ഫോൺ പദ്ധതി അവസാന ഘട്ടത്തിൽ; ഈ വർഷം പൂർത്തിയാകും

തിരുവനന്തപുരം | അതിവേഗ ഇന്റർനെറ്റ് സൗജന്യ നിരക്കിൽ നൽകുന്ന കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ കെ ഫോൺ അവസാന ഘട്ടത്തിൽ. ഈ വർഷം അവസാനത്തോടെ പദ്ധതി യാഥാർഥ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡിസംബറോടെ പൂർത്തീകരിക്കുന്ന വിധത്തിലാണ് നടപടികൾ പുരോഗമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. പദ്ധതിയുടെ ആദ്യഘട്ടം ഈ വർഷം ഫെബ്രുവരിയിൽ തന്നെ പൂർത്തീകരിച്ചിരുന്നു.

30,000 ഓഫീസുകൾ, 35,000 കിലോമീറ്റർ ഒപ്റ്റിക്കൽ ഫൈബർ കേബിൾ, എട്ട് ലക്ഷം കെ എസ് ഇ ബി പോളുകൾ എന്നിവയുടെ സർവേയും 375 പി ഒ പികളുടെ പ്രീഫാബ് ലൊക്കേഷനുകളും പൂർത്തിയായി. നെറ്റ്‌വർക്ക് ഓപറേഷൻസ് സെന്ററിന്റെ പണികളും കെ എസ് ഇ ബി പോളുകൾ വഴി കേബിൾ വലിക്കുന്ന നടപടികളും പുരോഗമിച്ചുവരുന്നു. ഇതിനകം 7,389 സർക്കാർ സ്ഥാപനങ്ങളെ കെ ഫോൺ പദ്ധതിയുടെ ഭാഗമായി ഒപ്റ്റിക്കൽ ഫൈബർ കേബിൾ മുഖേന ബന്ധിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 20 ലക്ഷത്തോളം കുടുംബങ്ങൾക്ക് സൗജന്യമായും മറ്റുള്ളവർക്ക് സൗജന്യ നിരക്കിലും ഇന്റർനെറ്റ് സേവനം ലഭ്യമാക്കാൻ കെ ഫോൺ മുഖേന സാധിക്കും.



source https://www.sirajlive.com/k-phone-project-in-final-stages-it-will-be-completed-this-year.html

Post a Comment

Previous Post Next Post