പാൻഡോരയിൽ കൂടുതൽ ഇന്ത്യക്കാർ

ന്യൂഡൽഹി | പാൻഡോര രേഖകളിൽ ഉൾപ്പെട്ട കൂടുതൽ ഇന്ത്യക്കാരുടെ പേരുകൾ പുറത്ത്. സൈനിക ഇന്റലിജൻസ് മുൻ മേധാവി രാകേഷ് ലൂംപക്കും മകനും സെഷെൽസിൽ നിക്ഷേപമുണ്ടെന്ന വിവരം പുറത്തുവന്നു. ഐ പി എൽ ടീമായ രാജസ്ഥാൻ റോയൽസ്, കിംഗ്‌സ് ഇലവൻ പഞ്ചാബ് എന്നിവയുടെ ഉടമകളും രേഖകളിൽ കുടുങ്ങി.

കിംഗ്സ് ഇലവൻ ഉടമകളിൽ ഒരാളായ ഗൗരവ് ബർമ്മന് ബ്രിട്ടീഷ് വിർജിൻ ഐലൻഡിൽ ബാൻട്രീ ഇന്റർനാഷനൽ കമ്പനിയിലാണ് നിക്ഷേപം. രാജസ്ഥാൻ റോയൽസ് ഉടമകളിൽ ഒരാളായ സുരേഷ് ചെല്ലാരത്തിനും ബ്രിട്ടീഷ് വിർജിൻ ഐലൻഡിൽ നിക്ഷേപമുണ്ടെന്ന് വെളിപ്പെടുത്തലുണ്ട്. യു കെ കോടതിയിൽ പാപ്പർ ഹരജി നൽകിയ വ്യവസായിയായ പ്രമോദ് മിത്തലിനും കോടികളുടെ നിക്ഷേപമുണ്ടെന്ന് പുറത്തുവന്നു.



source https://www.sirajlive.com/more-indians-in-pandora.html

Post a Comment

Previous Post Next Post