ആലപ്പുഴ | പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്സന് മാവുങ്കലിന് സഹായം നല്‍കിയെന്ന ആരോപണം നേരിടുന്ന ചേര്‍ത്തല സിഐക്ക് സ്ഥലം മാറ്റി. സിഐ പി. ശ്രീകുമാറിനെയാണ് സ്ഥലം മാറ്റിയത്. പാലക്കാട് ക്രൈംബ്രാഞ്ചിലേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്.
സംസ്ഥാന പോലീസ് തലപ്പത്തെ അഴിച്ചുപണിക്ക് പിന്നാലെ ഇന്‍സ്പെക്ടര്‍മാരുടെ സ്ഥലംമാറ്റ ഉത്തരവും പുറത്തുവന്നിരുന്നു. ഈ ഉത്തരവിലാണ് ശ്രീകുമാറിന്റെ സ്ഥലംമാറ്റ ഉത്തരവും ഉള്‍പ്പെട്ടിരിക്കുന്നത്.
നേരത്തേ, മോന്‍സനും ചേര്‍ത്തല സിഐയും തമ്മില്‍ അടുത്ത ബന്ധമെന്നതിന് തെളിവായി ഫോണ്‍ സംഭാഷണം പുറത്തുവന്നിരുന്നു. മോന്‍സനെതിരെ പരാതിപ്പെട്ട യുവതിയെ സിഐ ഭീഷണിപ്പെടുത്തി. ഇക്കാര്യങ്ങളെല്ലാം മോന്‍സനോട് ഫോണില്‍ പറയുന്നതാണ് പുറത്തുവന്നത്.
source https://www.sirajlive.com/relationship-with-monson-relocation-of-accused-cherthala-ci.html
Post a Comment