പ്ലസ് വണ്‍ സപ്ലിമെന്ററി അലോട്‌മെന്റിന് നാളെ മുതല്‍ അപേക്ഷിക്കാം

തിരുവനന്തപുരം | പ്ലസ് വണ്‍ സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷ ക്ഷണിച്ചു. മുഖ്യ അലോട്‌മെന്റില്‍ അപേക്ഷിച്ചിട്ടും അലോട്‌മെന്റ് ലഭിക്കാതിരുന്നവര്‍ക്കും ഇതുവരെയും അപേക്ഷ നല്‍കാന്‍ കഴിയാതിരുന്നവര്‍ക്കും സപ്ലിമെന്ററി അലോട്ട്്‌മെന്റില്‍ നാളെ രാവിലെ പത്തു മുതല്‍ അപേക്ഷിക്കാം.

എസ് എസ് എല്‍ സി സേ പരീക്ഷ വിജയിച്ചവരും ഈ ഘട്ടത്തില്‍ അപേക്ഷിക്കണം. തെറ്റായ വിവരങ്ങള്‍ അപേക്ഷയില്‍ രേഖപ്പെടുത്തിയതിനാല്‍ പ്രവേശനം നിരാകരിക്കപ്പെട്ടവര്‍ക്കും അപേക്ഷ തിരുത്തി സമര്‍പ്പിക്കാം.

ഇതിനായി നാളെ മുതല്‍ 28 ന് വൈകീട്ട് അഞ്ചു വരെ സമയം അനുവദിച്ചിട്ടുണ്ട്. നിലവില്‍ ഏതെങ്കിലും ക്വാട്ടയില്‍ പ്രവേശനം നേടിയവര്‍ക്കും അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാത്തവര്‍ക്കും പ്രവേശനം നേടിയ ശേഷം വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങിയവര്‍ക്കും ഈ ഘട്ടത്തില്‍ വീണ്ടും അപേക്ഷിക്കാനാവില്ല.



source https://www.sirajlive.com/you-can-apply-for-plus-one-supplementary-allotment-from-tomorrow.html

Post a Comment

Previous Post Next Post