സേവന കാലാവധി പൂര്‍ത്തിയാക്കി ഒമാനിലെ ഇന്ത്യന്‍ അംബാസഡര്‍ മടങ്ങുന്നു

മസ്‌കത്ത് | അതീവ സുന്ദരമായ സുല്‍ത്താനേറ്റിലെ സേവന കാലയളവിലെ ഹൃദ്യമായ ഓര്‍മകള്‍ എപ്പോഴും മനസ്സിലുണ്ടാകുമെന്ന് ഇന്ത്യയിലേക്ക് മടങ്ങുന്ന അംബാസഡര്‍ മുനു മഹാവര്‍. ഇന്ത്യയും ഒമാനും തമ്മിലുള്ള പ്രത്യേക ബന്ധം വരുംവര്‍ഷങ്ങളിലും തുടരുമെന്നും വിശാലമാകുമെന്നും തനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ എംബസിയിലെ സംഘത്തെ നയിക്കാനായതില്‍ ഏറെ സന്തോഷം. ഇന്ത്യയും ഒമാനും തമ്മിലുള്ള സൗഹൃദം ശക്തിപ്പെടുത്താന്‍ അവര്‍ വിശ്രമമില്ലാതെ ജോലി ചെയ്തു. കൊവിഡ് വരുത്തിയ വലിയ വെല്ലുവിളികള്‍ക്കിടയിലും ഇന്ത്യന്‍ പ്രവാസി സമൂഹത്തെ സഹായിക്കാനും പിന്തുണക്കാനും എംബസിക്ക് സാധിച്ചുവെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. അതിനിടെ, ഐ സി എഫ് പ്രതിനിധികള്‍ അംബാസഡറെ എംബസിയില്‍ സന്ദര്‍ശിച്ച് സ്‌നേഹോപഹാരം കൈമാറി.



source https://www.sirajlive.com/the-indian-ambassador-to-oman-returns-after-completing-his-term-of-service.html

Post a Comment

أحدث أقدم