കല്‍ക്കരി ക്ഷാമം; ഓണ്‍ലൈന്‍ ലേലം നിര്‍ത്തിവച്ച് കോള്‍ ഇന്ത്യ

ന്യൂഡല്‍ഹി| കല്‍ക്കരി ക്ഷാമം രൂക്ഷമായതോടെ വ്യവസായമേഖലക്കുള്ള ഓണ്‍ലൈന്‍ ലേലം നിര്‍ത്തിവെച്ച് കോള്‍ ഇന്ത്യ. താപവൈദ്യുതമേഖലക്ക് കല്‍ക്കരി വിതരണം ഉറപ്പാക്കുന്നതിനു വേണ്ടിയാണ് നടപടി. ഇതോടെ വ്യവസായ മേഖലയുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലായി.

വരാനിരിക്കുന്നത് വന്‍ സാമ്പത്തിക തകര്‍ച്ചയെന്ന് കമ്പനികള്‍ അറിയിച്ചു. രണ്ട് മണിക്കൂറിലധികം വൈദ്യുതി വിതരണം നിര്‍ത്തിവെക്കുന്നത് കമ്പനികള്‍ക്ക് കനത്ത സാമ്പത്തിക നഷ്ടത്തിന് ഇടയാക്കുമെന്ന് അലുമിനിയം അസോസിയേഷന്‍ ഓഫ് ഇന്ത്യ വ്യക്തമാക്കി.

കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്നുള്ള വൈദ്യുതി പ്രതിസന്ധി രാജ്യത്ത് കൂടുതല്‍ സങ്കീര്‍ണമാകുകയാണ്. പഞ്ചാബ്, മഹാരാഷ്ട്ര, അസം, ഗുജറാത്ത്, ആന്ധ്ര, തെലങ്കാന, തമിഴ്നാട്, ഡല്‍ഹി, ഒഡിഷ, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ വൈദ്യുതിക്ഷാമം തുടരുകയാണ്. കൂടുതല്‍ സംസ്ഥാനങ്ങളില്‍ ലോഡ്ഷെഡിങ് അനിവാര്യമായി.

ആഭ്യന്തരമന്ത്രി അമിത് ഷാ ഊര്‍ജ കല്‍ക്കരി മന്ത്രിമാരുടെ അടിയന്തിര യോഗം വിളിച്ചു. പഞ്ചാബില്‍ നാലു മണിക്കൂര്‍ ലോഡ്ഷെഡിങ് തുടരുകയാണ്. ഝാര്‍ഖണ്ഡില്‍ 24 ശതമാനം വരെ വൈദ്യുതിക്ഷാമം ഉണ്ട്. രാജസ്ഥാനില്‍ 17ഉം ബിഹാറില്‍ ആറു ശതമാനവുമാണ് ക്ഷാമം. കല്‍ക്കരി കിട്ടാതെ മഹാരാഷ്ട്രയില്‍ 13 താപനിലയം അടച്ചു.

 



source https://www.sirajlive.com/coal-shortage-coal-india-suspends-online-auction.html

Post a Comment

أحدث أقدم