ഡല്‍ഹിയില്‍ വീടിന് തീപിടിച്ച് കുടുംബത്തിലെ നാല് പേര്‍ മരിച്ചു

ന്യൂഡല്‍ഹി| ഡല്‍ഹിയിലെ ഓള്‍ഡ് സീമാപുരിയില്‍ വീടിന് തീപിടിച്ച് കുടുംബത്തിലെ നാല് പേര്‍ മരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ നാല് മണിയോടെയാണ് അപകടമുണ്ടായത്. ഉടന്‍ തന്നെ ഫയര്‍ഫോഴ്സ് എത്തി തീ അണച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൂന്ന് നിലയുള്ള കെട്ടിടത്തിന്റെ മൂന്നാമത്തെ നിലയില്‍ നിന്നാണ് നാല് മൃതദേഹങ്ങളും കണ്ടെടുത്തത്. നാല് പേരും ശ്വാസം മുട്ടിയാണ് മരിച്ചത്. ഹരിലാല്‍(58), ഭാര്യ റീന(55), മകന്‍ ആശു(24), മകള്‍ രോഹിണി(18) എന്നിവരാണ് മരിച്ചത്. 22 കാരനായ മറ്റൊരു മകന്‍ അക്ഷയ് രക്ഷപ്പെട്ടു.

അക്ഷ് രണ്ടാം നിലയിലായിരുന്നു ഉറങ്ങിയത്. മറ്റുള്ളവരെല്ലാം തീപിടുത്തമുണ്ടായ മൂന്നാം നിലയിലായിരുന്നു. ഹരിലാല്‍ സര്‍ക്കാര്‍ ജീവനക്കാരനാണ്. അടുത്ത വര്‍ഷം മാര്‍ച്ചില്‍ വിരമിക്കാനിരിക്കെയാണ് അപകടം. കൊതുകിനെ തുരത്താനുള്ള മോസ്‌കിറ്റോ കോയിലിന് തീപിടിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 



source https://www.sirajlive.com/four-members-of-a-family-were-killed-in-a-house-fire-in-delhi.html

Post a Comment

Previous Post Next Post