ന്യൂഡല്‍ഹി| ഉത്തരാഖണ്ഡില്‍ കനത്ത മഴ. പൗരി ജില്ലയില്‍ മൂന്നു പേര്‍ മരണപ്പെട്ടു. നേപ്പാള്‍ സ്വദേശികളാണ് മരിച്ചത്. സംസ്ഥാനത്ത് ഇന്നലെ മുതല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സ്ഥിതി ശാന്തമാകാതെ സംസ്ഥാനത്തേക്ക് ആളുകള്‍ വരരുതെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം.
നൈനിറ്റാളിലേക്കുള്ള പാതകളില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കുടുങ്ങിക്കിടക്കുന്നവരോട് സ്വദേശങ്ങളിലേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ടു. 2000 തീര്‍ത്ഥാടകരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. തെക്കന്‍ ബംഗാളിലും പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
source https://www.sirajlive.com/heavy-rains-in-uttarakhand-three-deaths.html
إرسال تعليق